2014 മാര്‍ച്ച് 15 നു രാവിലെ 10 മണിക്ക് കല്ലൂര്‍ ഹോളി മേരി റോസറി
ദേവാലയത്തിലെത്തിയ മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍
സമൂഹബലിയും കബറിടത്തില്‍ ഒപ്പീസും നടത്തി.പിന്നീട് പാരിഷ് ഹാളില്‍ നടന്ന അനുസ്മരണ
യോഗം പിതാവ് തിരി തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
ദൈവത്തെ ഉള്‍ക്കൊണ്ട് തന്നെ തന്നെ ദൈവസന്നിധിയിലേക്ക് സമര്‍പ്പിക്കാനുള്ള
തീവ്രമായ പരിശ്രമമായിരുന്നു യോഹന്നാനച്ചന്‍റെ ജീവിതം. തന്‍റെ ആടുകളെ വഴി തെറ്റി
പോകാതെ ദൈവസന്നിധിയില്‍ എത്തിക്കാനുള്ള യോഹന്നാനച്ചന്‍റെ ആത്മാര്‍ഥമായ പരിശ്രമത്തില്‍
വഴി തെറ്റി പോയ ഒരാടിനെ തേടി മറ്റു 99 ആടുകളെയും ഉപേക്ഷിച്ച ആട്ടിടയന്‍റെ യാത്രയാണ് യോഹന്നനച്ചന്‍റെ
ജീവിതത്തില്‍ നമുക്ക് കാണുവാന്‍ കഴിയുകയെന്നും പിതാവ് പറഞ്ഞു.യോഹന്നാനച്ചന്‍റെ ഈ
അനുസ്മരണം വഴി അദ്ദേഹത്തിന്‍റെ ദാനശീലവും പ്രാര്‍ത്ഥനാ ചൈതന്യവും ജീവിതത്തില്‍
പകര്‍ത്തുവാനും അതുവഴി നമുക്ക് യോഹന്നാനച്ചനെ അനുകരിക്കാനും അച്ചനില്‍ നിന്ന്
അനുഗ്രഹങ്ങള്‍ ലഭിക്കാനും ഇടയാകട്ടെയെന്നും മാര്‍. ജേക്കബ് തൂങ്കുഴി ഓര്‍മപ്പെടുത്തി.
തുടര്‍ന്ന് പൌരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച ഫാ. ഫ്രാന്‍സിസ്
കരിപ്പേരി, ഫാ.സിറിയക് വടക്കന്‍,സി.അലക്സാട്ര CSC സില്‍വര്‍ ജൂബിലി ആഘോഷിച്ച ഫാ.വര്‍ഗീസ്
കരിപ്പേരി ,സി.പ്രശാന്ത CMC എന്നിവരെ പിതാവ്
മേമന്ടോ നല്‍കി ആദരിച്ചു.വികാരി ഫാ.റാഫേല്‍ മുത്തുപീടിക സ്വാഗതം പറഞ്ഞു. ഫാ.ജോസ്
പുന്നോലിപറമ്പില്‍ ജൂബിലേറിയന്മാരെ പരിചയപ്പെടുത്തി. ഫാ.പോള്‍ വട്ടക്കുഴി സി.ഹൃദ്യ
CSC ,ശ്രീ.ജോണ്‍
വട്ടകുഴി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
No comments:
Post a Comment