ബഹു.യോഹന്നാന്‍ കരിപ്പേരിയച്ചന്‍ പരമ ദരിദ്രനായി ജീവിച്ച പുണ്യശ്ലോകന്‍



യോഹന്നാന്‍ കരിപ്പേരി അച്ചന്‍റെ 53-0 ചരമ വാര്‍ഷികം 16/3/2015 രാവിലെ  10 മണിക്ക് കല്ലൂര്‍ ഹോളി മേരി റോസറി ദേവാലയത്തില്‍ തൃശൂര്‍ ദേവമാത പ്രോവിന്‍ഷ്യന്‍ വെരി.റവ.ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആരംഭിച്ചു.

ഈ ലോകത്തിലയിരുന്നപ്പോള്‍ സര്‍വസംഗ പരിത്യാഗിയായി ജീവിച്ച തന്‍റെ നിത്യ ഗുരുവായ യേശുനാഥന്‍റെ കാല്‍പാടുകള്‍ പിന്‍തുടര്‍ന്ന യോഹന്നനച്ചന്‍ ജീവിതം കര്‍ത്താവിനായി സമര്‍പ്പിച്ച പുണ്യദിനമാണിത്.പുണ്യത്തിലും സുകൃതങ്ങളിലും ഒരുപോലെ തിളങ്ങിയിരുന്ന അദ്ദേഹത്തിന്‍റെ പുണ്യ ജീവിതം നമുക്കേവര്‍ക്കും പ്രചോദനവും മാതൃകയുമാണ്.ആടുകളുടെ ഗന്ധമറിയുന്ന നല്ല ഇടയനായി തന്‍റെ സമ്പാദ്യമെല്ലാം ആടുകള്‍ക്ക് വേണ്ടി വ്യയം ചെയ്ത ക്രിസ്തുദാസന്‍ തന്‍റെ ജീവിതത്തിലുടനീളം ആത്മീയതയില്‍ വളര്‍ന്ന് പുണ്യത്തിന്‍റെ  ഉത്തുംഗശൃംഗങ്ങളിലെത്തിയതായി നമുക്ക് വിശ്വസിക്കാം.യാതൊരുവിധ ആര്‍ഭാടങ്ങളുമില്ലാതെ പരമദരിദ്രനായി ജീവിച്ച് അവരിലേക്ക്‌ ഇറങ്ങിച്ചെന്ന് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ശാരിരിക മാനസിക രോഗങ്ങള്‍ സൗഖ്യപ്പെടുത്തിയ ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ പ്രതിപുരുഷനായ പുണ്യശ്ലോകന്‍ യോഹന്നനച്ചന്‍റെ മാധ്യസ്ഥം വഴിയായി നിരവധി നന്മകളും അനുഗ്രഹങ്ങളും നമുക്ക് ഇനിയും ലഭിക്കുമാറാകട്ടെ എന്ന് കുര്‍ബാനമദ്ധ്യ നടത്തിയ പ്രസംഗത്തില്‍ വെരി.റവ.ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി അനുസ്മരിച്ചു.


തുടര്‍ന്ന് കബറിടത്തില്‍ നടന്ന പ്രാര്‍ത്ഥനക്ക് ശേഷം അനുസ്മരണ യോഗം തിരി തെളിയിച്ചു കൊണ്ട് വെരി.റവ.ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി CMI ഉദ്ഘാടനം ചെയ്തു.വികാരി ഫാ.റാഫേല്‍ മുത്തുപീടിക അധ്യക്ഷത വഹിച്ചു.റവ.സി.ഹൃദ്യ CSC പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടര്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍,ഫാ.ഫ്രാന്‍സിസ് കരിപ്പേരി,ഫാ.പോള്‍ വട്ടക്കുഴി,ഫാ.വര്‍ഗീസ് കരിപ്പേരി,ശ്രീ.ജാക്ക്സണ്‍ അവണുകാരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ജനറല്‍ കണ്‍വീനര്‍ ലിജോ തെക്കാനത്ത് സ്വാഗതവും പബ്ലിസിറ്റി കണ്‍വീനര്‍ ടോണി വട്ടക്കുഴി നന്ദിയും പറഞ്ഞു.തുടര്‍ന്ന് എല്ലാവരും ശ്രാദ്ധഭക്ഷണം കഴിച്ചു.










No comments:

Post a Comment