പുണ്യസ്ലോകനായ യോഹന്നാൻ കരിപ്പേരിയച്ചൻ്റെ 60 ആം ശ്രദ്ധദിനാ ഘോഷാനുസ്മരണ ദിവ്യബലിക്ക് തൃശൂർ അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ് തൂങ്കുഴി നേതൃത്വം നൽകി. തുടർന്ന് നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
1997 ൽ
തൃശൂരിലെത്തിയപ്പോൾ തന്നെ യോഹന്നാനച്ചനെ കുറിച്ച് കേട്ടിരുന്നു. ഒന്നും
സൂ്ഷിക്കാതെ ദാനം ചെയ്യാനുള്ള അദ്ദേഹത്തിൻ്റെ ഉദാര മനസ്സ് എന്നെ
അദ്ഭുതപ്പെടുത്തി.അദ്ദേഹത്തിൻ്റെ ദരിദ്രമായ ജീവിത രീതിയെ കുറിച്ച് അച്ചന്മാരും
അൽമായരും പറയുന്നത് ഞാൻ കേൾക്കുവാൻ ഇടയായിട്ടുണ്ട്. അച്ചൻ്റെ ദൈവത്തിലുള്ള
ആശ്രയവും മനുഷ്യമനസ്സുകളിൽ കടന്നു ചെന്ന് സമാധാനവും സന്തോഷവും പ്രദാനം ചെയ്യാനുള്ള
കഴിവും എന്നും സ്മരിക്കപ്പെടുമെന്നും അച്ചൻ വഴി ദൈവ സന്നിധി യിൽ നിന്നുള്ള
അനുഗ്രഹങ്ങൾ വിശ്വാസ സമൂഹത്തിൽ തുടർന്നും വർഷിക്കപ്പെടുമെന്നും പിതാവ് തൻ്റെ
പ്രസംഗത്തിൽ പറഞ്ഞു.
വികാരി റവ ഫാ.ജോളി ചിറമ്മൽ അധ്യക്ഷത വഹിച്ചു.കല്ലൂർ കിഴക്കെ പള്ളി വികാരി ഫാ.വർഗ്ഗീസ് തരകൻ, ഫാ.ജോസ് വട്ടക്കുഴി, ഫാ. ജോസ് പുന്നോലിപ്പറമ്പിൽ, ഫാ.സോണി കിഴക്കൂടൻ, ഫാ.ഗ്ലാഡ്രിൻ വട്ടക്കുഴി, ശ്രീ.റപ്പായി പാറക്ക എന്നിവർ അച്ചനെ കുറിച്ചുള്ള ഓർമകളും സക്ഷ്യങ്ങളും പങ്കുവെച്ചു. ട്രസ്റ്റി ശ്ര. റാഫി ചെറുവാൾക്കാരൻ സ്വാഗതവും ആഘോഷകമ്മറ്റി കൺവീനർ ശ്രീ.കെ.പി.ജോസ് നന്ദിയും പറഞ്ഞു. തുടർന്ന് ശ്രാദ്ധഭക്ഷണത്തോടെ 12.45 ന് പരിപാടികൾ അവസാനിച്ചു.
No comments:
Post a Comment