പുണ്യശ്ലോകനായ
യോഹന്നാന്‍ കരിപ്പേരിയച്ചന്‍റെ 54th
ചരമവാര്‍ഷികാനുസ്മരണം
2016 മാര്‍ച്ച് 16 തിയ്യതി രാവിലെ കല്ലൂര്‍ ഹോളിമേരി റോസറി ദേവാലയത്തില്‍
മാര്‍.റാഫേല്‍ തട്ടില്‍ പിതാവിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ
ആരംഭിച്ചു.
യോഹന്നാനച്ചന്‍റെ
സുവിശേഷ ദാരിദ്ര്യവും തനിക്കു കിട്ടിയതെല്ലാം നാളേക്ക് സൂക്ഷിച്ചു വെക്കാതെ
ആവശ്യക്കാരനോടൊപ്പം പങ്കുവെച്ച് ദരിദ്രരോട് പക്ഷം ചേര്‍ന്നുള്ള ജീവിതവും 54 വര്‍ഷം കഴിയുമ്പോളും അദ്ദേഹത്തെ
കൂടുതല്‍ കൂടുതല്‍ ഓര്‍മിപ്പിക്കപ്പെടുന്നതിനും ജീവിത സാക്ഷ്യങ്ങള്‍ സുവിശേഷത്തിന്‍റെ
പരിമളം പരത്തുന്നതിനും കാരണമായിരിക്കുന്നുവെന്നു കുര്‍ബാന മദ്യെ പിതാവ് വിശ്വാസ
സമൂഹത്തോട് പറഞ്ഞു.സമൂഹ ദിവ്യബലിക്ക് ശേഷം കബറിടത്തില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്കും
മാര്‍.റാഫേല്‍ തട്ടില്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് പള്ളിഹാളില്‍ നടന്ന
അനുസ്മരണ യോഗത്തില്‍ കത്തോലിക്ക സഭ പബ്ളിക്കെഷന്‍ പ്രസിധീകരിച്ച “ഇതാ ഒരു മനുഷ്യന്‍”
എന്ന യോഹന്നാനച്ചന്‍റെ ജീവചരിത്ര പുസ്തകം മാര്‍.റാഫേല്‍ തട്ടില്‍ പിതാവ്
റവ.ഫാ.ക്രിസ്റ്റി വട്ടക്കുഴി OFM നു നല്‍കി കൊണ്ട് പ്രകാശനം നിര്‍വഹിച്ചു.വികാരി റവ.ഫാ.റാഫേല്‍
മുത്തുപീടിക അദ്യക്ഷത വഹിച്ചു.മോണ്‍.ജോസഫ് കാക്കശ്ശേരി ,റവ.ഫാ.ഫ്രാന്‍സിസ്
കരിപ്പേരി, റവ.ഫാ.വര്‍ഗീസ് കരിപ്പേരി,ശ്രീ.പോള്‍ പോറത്തൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.റവ.സി.മില്‍ഡ
പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.സെക്രട്ടറി ശ്രീ.പീറ്റര്‍ കരിപ്പേരി റിപ്പോര്‍ട്ട്
അവതരിപ്പിച്ചു.ജനറല്‍ കണ്‍വിനര്‍ ശ്രീ.ഫ്രാന്‍സിസ് പാലത്തിങ്കല്‍ സ്വാഗതവും കണ്‍വിനര്‍
ശ്രീ.ജോസഫ് കരിപ്പേരി നന്ദിയും പറഞ്ഞു.തുടര്‍ന്ന് എല്ലാവരും ശ്രാദ്ധഭക്ഷണത്തില്‍
പങ്കെടുത്തു.
No comments:
Post a Comment