57 th അനുസ്മരണം 16/03/2019
പുണ്യശ്ലോകനായ
കരിപ്പേരി യോഹന്നാൻ അച്ചന്റെ 57 th ചാരമവാർഷികത്തോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾക്കു തൃശൂർ
അതിരൂപത വികാരി ജനറാൾ മോണ്.ജോസ് വല്ലൂരാൻ നേതൃത്വം നൽകി.
തുടർന്ന് പാരിഷ്
ഹാളിൽ പൊതുയോഗം നടന്നു . പുണ്യാത്‌മാവായ യോഹന്നാൻ കരിപ്പേരിയച്ചനെ കുറിച്ച് അറിയാൻ
വൈകിയെന്നും പണ്ടേ അറിയേണ്ട വലിയ ഒരു വ്യക്തിത്വം ആയിരുന്നു അച്ചനെന്നും പറഞ്ഞു.നമ്മുടെ ഇടവകയിൽ കൂടുതൽ പേർ അച്ചനെ അറിഞ്ഞു
തുടങ്ങുകയും അനുസ്മരണം ഇടവക ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.അച്ചൻ മരിച്ചു ഇരുപതു വർഷങ്ങൾക്കു ശേഷമാണ് കുടുംബാംഗങ്ങൾ
അച്ചനെ ഗൗരവത്തിലെടുത്തു അനുസ്മരണം തുടങ്ങുന്നത്.അപ്പോൾ 37 വർഷത്തെ ഓർമകൾ കുടുംബത്തിൽ നിന്നു ഇടവകയിലേക്കും, തുടർന്ന് രൂപതയും ഈ അനുസ്മരണം ഏറ്റെടുക്കാൻ ഇടയാവുകയും
ചെയ്യും.
ജീവിതം മുഴുവൻ
ദാരിദ്ര്യത്തെയും ദരിദ്രരെയും സ്നേഹിച്ചു തനിക്കുള്ളതെല്ലാം ദാരിദ്ര്യം
അനുഭവിക്കുന്നവരുമായി പങ്കുവെക്കാൻ യോഹന്നാനച്ചന് കഴിഞ്ഞു.ശിശുസഹജമായ നിഷ്കളങ്കതയും ഹൃദയ നൈർമല്യവും പുലർത്താൻ
കഴിഞ്ഞ യോഹന്നാണച്ചനെ വിശുദ്ദ പദവിലേക്കു ഉയർത്തപ്പെടാൻ ഇടയാക്കും.നല്ലവനായ ദൈവം ലോകാവസാനം വേര്തിരിക്കുമ്പോൾ ഞാൻ ദരിദ്രനായിരുന്നു,നഗ്നനായിരുന്നു,വിശക്കുന്നവനായിരുന്നു,രോഗിയായിരുന്നു,കരാഗൃഹത്തിലായിരുന്നു അപ്പോൾ നിങ്ങൾ എന്താണ് എനിക്ക് ചെയ്തു തന്നത്.സ്വർഗത്തിൽ അവകാശികളാവാൻ ഈ ലോകത്തിലായിരിക്കുമ്പോൾ സൽപ്രവർത്തികൾ
ചെയ്തുകൊണ്ട് ജീവിക്കണം.
അച്ചൻ
ജീവിച്ചിരുന്നപ്പോൾ വലിയ സ്ഥാനമാനങ്ങൾ ഒന്നുമില്ല പക്ഷെ അദ്ദേഹം ജനഹൃദയങ്ങളിൽ
വിശുദ്ധനായിരുന്നു.ജീവിച്ചിരുന്ന കാലഘട്ടത്തിൽ പല അത്ഭുതങ്ങളും
ചെയ്തിരുന്ന അദ്ദേഹത്തെ കുറിച്ച് ഇതുപോലെ ദരിദ്രനായി ജീവിക്കാൻ സാധ്യമാണോ എന്നു
പലരും ചിന്തിച്ചിട്ടുണ്ട്.എന്നാൽ മരിച്ചു കഴിയുമ്പോൾ നേടിയതല്ല കൊടുത്തതാണ്
കൂടെ പോരുക.അപ്പോൾ ലോകത്തിലെ വലിയ നിക്ഷേപം ഉപേക്ഷിച്ചു പോകണം.ഈ ലോകത്തിലല്ല ദൈവ സാന്നിധിയിലാണ് ധനികരാവേണ്ടത്.ദൈവസന്നിധിയിൽ അനശ്വരമായ വലിയ സമ്പത്ത് ശേഖരിച്ച്
കൊണ്ടാണ് അദ്ദേഹം ഭൂമിയിൽ നിന്നും കടന്നു പോയത്.
വി.ഗ്രന്ഥത്തിൽ മരിച്ച സമ്പന്നനെയും ദരിദ്രനെയും
കാണുന്നു.ലാസർ ദരിദ്രനെങ്കിലും ദൈവ കരങ്ങളിലാണ്.ധനവാൻ തെറ്റു ചെയ്തതിനല്ല നന്മ
പ്രവർത്തിക്കാത്തതിനാലാണ് ശിക്ഷിക്കപ്പെട്ടത്.ജീവിച്ചിരിക്കുന്ന കാലത്തു നന്മ ചെയ്തു ദൈവസന്നിധിയിൽ സമ്പന്നനാകണം എന്നാണ്
യോഹന്നാനച്ചൻ പഠിപ്പിച്ചത്.മറ്റുള്ളവരുടെ പ്രയാസങ്ങളിൽ തുണയാകണമെന്ന വലിയ മാതൃക
നമുക്ക് കാണിച്ചു തരുന്നു.അച്ചനുമായി ബന്ധപ്പെട്ട കുടുംബങ്ങൾ പിതാവുൾപ്പടെ
ധാരാളം വൈദികരും സിസ്റ്റേഴ്സും ഉള്ള ദൈവവിളി ഉള്ളവരാണ്.എനിക്ക് ഉറപ്പുണ്ട്,അച്ചൻ അതിരൂപത മാത്രമല്ല സഭയിൽ മുഴുവൻ അറിയപ്പെടാനും ഇടവകയിൽ ഒരു
വിശുദ്ധനാകാനും ഇടയുണ്ട്.
അടുത്ത വർഷം മുതൽ
അച്ചന്റെ അനുസ്മരണം ഇടവകയുടെ ആഘോഷമായി നടക്കുന്നു.അച്ചന്റെ മാധ്യസ്ഥ ശക്തി തിരിച്ചറിഞ്ഞു ദൈവസന്നിധിയിൽ വലിയവനായ അച്ഛനുവേണ്ടി
പ്രാർത്ഥിക്കാം.അച്ഛനോട് നമുക്ക് മാധ്യസ്ഥം യാചിക്കാം.ദൈവസന്നിധിയിൽ ഉള്ള അദ്ദേഹത്തിന്റെ മാധ്യസ്ഥ ശക്തി
നമ്മെ ഓരോരുത്തരെയും ശക്തിപ്പെടുത്തട്ടെ.
വികാരി റവ.ഫാ.സൈമൺ തേർമഠം
അധ്യക്ഷത വഹിച്ചു.ഫാ.ജോസ്
പുന്നോലിപ്പറമ്പിൽ,ഫാ.ജോസ് വട്ടക്കുഴി,ഫാ.ആന്റോ രായപ്പൻ,സി.പ്രവീണ,റോബർട്ട് പാലത്തിങ്കൽ, ജാക്സൺ അവണൂക്കാരൻ
എന്നിവർ പ്രസംഗിച്ചു.അനുസ്മരണത്തോടനുബന്ധിച്ചു നടന്ന ആയുർവേദ മെഡിക്കൽ
ക്യാമ്പിന് നൈജോ ജോസ്, ജോസ്‌വിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.ജോവിൻസ് എക്കാടൻ സ്വാഗതവും പീറ്റർ കരിപ്പേരി നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)