56-၁ ചരമ വാർഷികം- 16/03/2018



കല്ലൂർ ഹോളിമേരി റോസറി ദേവാലയത്തിൽ പുണ്യചരിതനായ യോഹന്നാൻ കരിപ്പേറിയചന്റെ 56- ചരമ വാർഷികം ആചരിച്ചു.ദിവ്യബലിക്കും ഒപ്പീസിനും തൃശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നേതൃത്വം നൽകുകയും യോഹന്നാൻ കരിപ്പേരിയച്ചനെ അനുസ്മരിച്ചു പ്രസംഗിക്കുകയും ചെയ്തു.
ഇന്നത്തെ കാലഘട്ടത്തിൽ മാത്രമല്ല അന്നത്തെ കാലഘട്ടത്തിലും പൗരോഹിത്യത്തിന് ഒരു ആഢ്യത്വം ഉണ്ടായിരുന്നു.എന്നാൽ അതിന്റെ ഒരു ലക്ഷണവും ഇല്ലാതെ സാധാരണക്കാരിൽ സാധാരക്കാരനായി വളരെ ലളിതമായി ജീവിച്ച ഒരു വ്യക്തി,കിട്ടുന്നതെല്ലാം പാവങ്ങളുമായി പങ്കുവെച്ചു സ്വന്തം ആവശ്യത്തിനു പോലും ഉപയോഗിക്കാതെ മറ്റുള്ളവരുടെ ഉടുപ്പ് തുണി വാങ്ങി തുന്നിച്ചേർത്തു ഉപയോഗിച്ച ഒരു വൈദികൻ ,ഒന്നും സ്വരുക്കൂട്ടാതെ ജീവിതം മുഴുവൻ ദൈവത്തിനായി ഉഴിഞ്ഞു വെച്ച് ഒന്നിനും അള്ളിപ്പിടിക്കാതെ സ്വന്തം സ്വപ്നങ്ങളിൽ പോലും  സ്വാതന്ത്യം അനുഭവിച്ച വ്യക്തി .നമ്മുടെ സ്വപ്നങ്ങളിൽ അള്ളിപ്പിടിച്ചു സ്വന്തന്ത്യം അടിയറവ് വെക്കാതെ കർത്താവിന്റെ സ്വപ്നങ്ങളാണ് നമ്മുടെ ജീവിതത്തിൽ നടക്കേണ്ടത് എന്ന് നമ്മെ ഓർമപ്പെടുത്തിക്കൊണ്ടു യോഹന്നാൻ കരിപ്പേരിയച്ചൻ തീക്ഷണതയോടെ ആരുമില്ലാത്തവർക്കു വേണ്ടി ജീവിച്ചു.പൗരോഹിത്യത്തിലും സമർപ്പണ ജീവിതത്തിലും മാത്രമല്ല  കുടുംബ ജീവിതത്തിലും അപ്രതീക്ഷിതമായുണ്ടാകുന്ന സഹനങ്ങളിലും രോഗങ്ങളിലും കഷ്ടനഷ്ടങ്ങളിലും നമുക്ക് യോഹന്നാനച്ചനോട് മാധ്യസ്ഥം യാചിക്കാം.
അനുസ്മരണ യോഗത്തിൽ വികാരി റവ.ഫാ.സൈമൺ തേർമഠം അധ്യക്ഷത വഹിച്ചു.റവ.ഫാ.ജോസ് പുന്നോലിപ്പറമ്പിൽ റവ.ഫാ.ജോസ് വട്ടക്കുഴി റവ.ഫാ.വർഗീസ് കരിപ്പേരി  ശ്രീ.ലാൽജോ നമ്പാടൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു . ശ്രീ.ജെയ്സൺ വട്ടക്കുഴി സ്വാഗതവും ശ്രീ.ജോസഫ് കരിപ്പേരി നന്ദിയും പറഞ്ഞു.