55th അനുസ്മരണം
പുണ്യചരിതനായ
യോഹന്നാന്‍ കരിപ്പേരിയച്ചന്‍റെ 55th ചരമവാര്‍ഷിക അനുസ്മരണം 2017 മാര്‍ച്ച് 16 നു രാവിലെ 10 മണിക്ക് കല്ലൂര്‍ ഹോളിമേരി റോസറി പള്ളിയില്‍ നടന്നു.തൃശൂര്‍
അതിരൂപത വികാരി ജനറാള്‍ വെരി.റവ.ഫാ.ജോര്‍ജ്ജ് കോമ്പാറ തിരുകര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം
വഹിച്ചു.
തുടര്‍ന്ന്‍ പാരിഷ് ഹാളില്‍ വച്ച് നടന്ന അനുസ്മരണ യോഗത്തില്‍
വികാരി റവ.ഫാ.സൈമണ്‍ തേര്‍മഠം അധ്യക്ഷത വഹിച്ചു.സൗജന്യ ആയുര്‍വേദ മെഡിക്കല്‍
ക്യാമ്പിന്‍റെ ഉദ്ഘാടനം വികാരി ജനറാള്‍ വെരി.റവ.ഫാ.ജോര്‍ജ്ജ് കോമ്പാറ നിര്‍വഹിച്ചു.റവ.ഫാ.ജോസ്
പുന്നോലിപറമ്പില്‍, റവ.ഫാ.വര്‍ഗീസ് കരിപ്പേരി ,റവ.ഫാ.ഫ്രാന്‍സിസ് കരിപ്പേരി, റവ.സി.മിന്‍ഡ
CSC , ശ്രീ.ജാക്സണ്‍ അവണുകാരന്‍ എന്നിവര്‍ ആശംസകള്‍
നേര്‍ന്നു. ശ്രീ.ജോണ്‍സന്‍ വട്ടക്കുഴി സ്വാഗതവും ശ്രീ.പീറ്റര്‍
കരിപ്പേരി നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)